റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂളില്‍ സ്ഥിരമായി നടന്നുവന്ന മോഷണക്കേസില്‍ പ്രതി അറസ്റ്റിലായി

November 7, 2020 - 11:59 am

ബദിയടുക്ക: ബദിയടുക്കയിലെ ജിഎച്ച്‌എസ്‌ പെരിയാല സ്‌കൂളില്‍ സ്ഥിരമായി നടന്നുവന്ന മോഷണക്കേസിലെ പ്രതി അറസ്റ്റിലായി. അതേസ്‌കൂളില്‍ കല്ലുകെട്ട്‌ ജോലി നടത്തിവന്ന പൈവളിഗെ സ്വദേശി ബദിയടുക്കയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന രാധാകൃഷ്‌ണന്‍ (35) ആണ്‌ പിടിയിലായത്‌. പോലീസ്‌ പട്രോളിംഗ്‌ നടത്തുന്നതിനിടെ കഴിഞ്ഞ വെളളിയാഴ്‌ച (6.11.2020)യാണ്‌ ഇയാള്‍ പിടിയിലായത്‌.

നേരത്തെ ഇതേസ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുളള സാധനങ്ങള്‍ മോഷണം പോയിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്ത ബിആര്‍സിയില്‍ അടുത്തിട നടന്ന മോഷണവും താന്‍ തന്നെയാണ്‌ ചെയ്‌തതെന്ന്‌ ഇയാള്‍ സമ്മതിച്ചു. സ്‌കൂളില്‍ അടിക്കടി ഉണ്ടാകുന്ന കവര്‍ച്ചകള്‍ക്ക പരാതി നല്‍കിയുരുന്നെങ്കിലും പോലീസി്‌ അന്വേഷണം എവിടെയും എത്തുന്നില്ലെന്ന്‌ സ്‌കൂള്‍ അധികൃതര്‍ ‌ആക്ഷേപം ഉന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *