ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന അപ്പീല്‍ പരിഗണിക്കുന്നത് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് സിബിഐതന്നെ അപേക്ഷ നല്‍കി.
ജസ്റ്റിസ് യുഎ ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച(06/11/2020) കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അധിക രേഖകള്‍ ഫയല്‍ ചെയ്യാന്‍ സമയം വേണമെന്നും, രണ്ടാഴ്ചക്കുശേഷം പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സിബിഐ അഭിഭാഷകന്‍ അരവിന്ദ്കുമാറാണ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയത്.
അടിയന്തിര പ്രധാന്യമുളള കേസാണെന്നും ഉടന്‍ പരിഗണിക്കണമെന്നും സിബിഐ സെപ്തംബറില്‍ ആവശ്യപ്പെട്ടിരുന്നു. കീഴ്‌ക്കോടതികള്‍ തളളിക്കളഞ്ഞ കേസില്‍ ഇടപെടണമെങ്കില്‍ ശക്തമായ തെളിവ് വേണമെന്ന് ജസ്റ്റിസ് യുഎ ലളിത് വ്യക്തമാക്കിയിരുന്നു. ,മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹന ചന്ദ്രന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ .

