റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാർ പീഡനക്കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത നിലയിൽ

November 4, 2020 - 3:23 pm

പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികളില്‍ ഒരാളായ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ വ​യ​ലാ​റി​ലെ വീ​ട്ടി​ല്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെ​ത്തി​യ​ത്. പോ​ക്‌​സോ കോ​ട​തി കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് ഇ​യാ​ളെ വെ​റു​തെ വി​ട്ടി​രു​ന്നു.

2017 ജനുവരി 13നും മാര്‍ച്ച് 4 നുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. ആദ്യകുട്ടിയുടെ പ്രായം 11ഉം രണ്ടാമത്തെ കുട്ടിയുടേത് എട്ടുമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടികളെ ബന്ധുതന്നെയായ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ സ്‌കൂളിലും പരാതിപ്പെട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *