റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി

November 4, 2020 - 4:08 pm

ബംഗളൂരു: മയക്കുമരുന്ന് കേസിൽ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നൽകിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലഹരിമരുന്ന് കേസിൽ പണമിടപാട് മാത്രമല്ല, ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു എന്ന മൊഴി നിർണായകമായേക്കും.

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീടടക്കം ഏഴ് സ്ഥലങ്ങളിൽ റെയ്ഡ് നടക്കുകയാണ്. ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *