റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫുട്ബാൾ ഇതിഹാസം മറഡോണ ആശുപത്രിയിൽ വിഷാദ രോഗമെന്ന് സൂചന

November 4, 2020 - 5:18 pm

ബ്യൂണസ് അയേഴ്സ്: ഇതിഹാസ ഫുട്ബാൾ താരം മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഇപ്പോൾ ഉള്ളത്.

അർജന്റീനൻ ക്ലബായ‌ ജിമ്നാസിയയെ ആണ് ഇപ്പോൾ മറഡോണ പരിശീലിപ്പിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇപ്പോൾ വിഷാദ രോഗത്തിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളതെന്ന് റിപ്പോർടുണ്ട്. അവസാനമായി കഴിഞ്ഞ വർഷം ജനുവരിയിൽ വയറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *