തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിൽ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍ഫോഴ്സെമെന്റ് ഡയറക്‌ട്രേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. 3-11-2020 ചൊവ്വാഴ്ച അട്ടക്കുളങ്ങര, പൂജപ്പുര ജയിലുകളിലായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇരുവരെയും ചോദ്യം ചെയ്യാന്‍ ഇന്നലെ എന്‍ഐഎ കോടതി ഇഡിക്ക് അനുമതി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ള ശിവശങ്കരനില്‍ നിന്നും കിട്ടിയ മൊഴികളുടെ വസ്തുത പരിശോധിക്കും. ലൈഫ് മിഷന്‍ കരാറിലെ ഇടപാടും മൊബൈല്‍ ഫോണ്‍ നല്‍കിയതുമുള്‍പ്പടെയുള്ള കാര്യങ്ങളും ചോദിക്കും.
ലൈഫ് മിഷൻ ഇടപാടിനിടെ സമ്മാനമായി ഐഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകള്‍ കൂടി പിടിച്ചെടുക്കുമെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു

