കാട്ടുപന്നിശല്ല്യം; ജനങ്ങള്‍ ഭീതിയില്‍

കൊടുമണ്‍: ഏനാദിമംഗലം, കൊടുമണ്‍ എന്നീ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ത്തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് പന്നികള്‍ കര്‍ഷകര്‍ക്ക് വരുത്തിയിട്ടുളളത്. ബാങ്കുളില്‍ നിന്നും മറ്റും വായ്പ്പയെടുത്ത് നടത്തിയിട്ടുളള കൃഷികളാണ് പന്നിശല്ല്യം മുഖാന്തിരം തകര്‍ന്നത്.

കൊടുമണ്‍ പ്ലാന്റേഷനില്‍ നിന്നും കൂട്ടമായി ഇറങ്ങുന്ന പന്നികള്‍ മരച്ചീനി ചേന, കാച്ചില്‍, ചേമ്പ്, വാഴ തുടങ്ങിയ കൃഷിവിളകള്‍ കുത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിക്കാതെ കര്‍ഷകര്‍ വലയുകയാണ്.

Share
അഭിപ്രായം എഴുതാം