വീട്ടമ്മയുടെ മരണം; പോലീസിന്റെ മാനസിക പീഡനം മൂലമെന്ന് പരാതി

മലയിന്‍ കീഴ്: വീട്ടമ്മയുടെ മരണം പോലീസിന്റെ മാനസിക പീഡനം മൂലമാണെന്ന് കാട്ടി മകന്‍ സുനില്‍കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. ബ്ലോക്ക്‌നട വിളയില്‍ വിളാകത്ത് വീട്ടില്‍ പരേതനായ ചന്ദ്രശേഖര പിളളയുടെ ഭാര്യ രത്‌നമ്മ (83)യുടെ മരണം സംബന്ധച്ചുളള പരാതിയിലാണ് പോലീസിനെതിരെ ആരോപണമുളളത്.

സുനിലിന്‍റെ സഹോദരന്‍ ധര്‍മ്മരാജനും കുടുംബവും കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവര്‍ ക്വാറന്റൈന്‍ ലംഘിച്ചെന്നാരോപിച്ച് മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നിരന്തരമായി വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായി പരാതിയില്‍ പറയുന്നു. 26.10.2020 തിങ്കളാഴ്ച സ്റ്റേഷനില്‍ നിന്ന് വിളിച്ചപ്പോള്‍ രത്‌നമ്മയാണ് ഫോണെടുത്തത്. ഫോണ്‍ വിളിച്ച എഎസ്‌ഐ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും സ്‌റ്റേഷനിലെത്തി ജാമ്യമെടുക്കുകയോ പെറ്റി അടയ്ക്കുകയോ ചെയ്തില്ലെങ്കില്‍ മകന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന രത്‌നമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം