സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ദീപാലങ്കാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ദീപാലങ്കാരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അദ്ദേഹം യൂനിറ്റി ഗ്ലോ ഗാര്‍ഡനില്‍ എല്ലാ യു.എന്‍. ഔദ്യോഗിക ഭാഷകളിലുമുള്ള ഏകതാ പ്രതിമയുടെ വെബ് സൈറ്റും കെവാദിയ മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി കള്ളിമുള്‍ച്ചെടി ഉദ്യാനം സന്ദര്‍ശിക്കുകയും ചെയ്തു.

സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ദീപാലങ്കാരം യൂനിറ്റി ഗ്ലോ ഗാര്‍ഡന്‍. ഇത് 3.61 ഏക്കര്‍ സ്ഥലത്തു പരന്നുകിടക്കുന്ന സവിശേഷമായ തീം പാര്‍ക്കാണ്. ഇതില്‍ മങ്ങിയ പ്രകാശമുള്ള ഒരു നിര ഇന്‍സ്റ്റലേഷനുകളും ഒപ്റ്റിക്കല്‍ ഇല്യൂഷനുകളും മറ്റുമുണ്ട്. നിശാ വിനോദ സഞ്ചാരത്തിന്റെ ആഹ്ലാദം അനുഭവിക്കുന്നതിനായി എല്ലാവരെയും പ്രധാനമന്ത്രി സ്വാഗതംചെയ്തു.

കള്ളിമുള്‍ച്ചെടി ഉദ്യാനം:
17 രാജ്യങ്ങളില്‍നിന്നായി 450 ദേശീയ, രാജ്യാന്തര ഇനങ്ങളോടുകൂടിയ വന്‍ ശില്‍പചാതുരിയുള്ള ഹരിതഗൃഹമാണ് ഇത്. 24 ഏക്കറിലേറെ സ്ഥലത്തായി 1.9 ലക്ഷം കള്ളിമുള്‍ച്ചെടികള്‍ ഉള്‍പ്പെടെ ആറു ലക്ഷം ചെടികള്‍ ഇതിലുണ്ട്.

Share
അഭിപ്രായം എഴുതാം