റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

October 29, 2020 - 9:17 am

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരുന്നത്. വ്യവസായ -വിദ്ധഗ്ധ കൂട്ടായ്മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചിരുന്നതെന്നും സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പിന്‍റെ നിര്‍മ്മാമെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനാല്‍ ആരോഗ്യസേതു ആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത് ആര് എന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് കേന്ദ്രം മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ആപ്പ് നിര്‍മ്മിച്ചതാരെന്ന് കേന്ദ്രസര്‍ക്കാരിന് പോലും അറിയില്ലെന്ന തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതേതുര്‍ന്നാണ് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാരെത്തിയത്.

ആപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പക്കലില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നത്. . ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായ മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ കമ്മീഷന്‍ തന്നെ സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടുകയായിരുന്നു.

നാഷണല്‍ ഇന്‍ഫോമാറ്റിക്ക് സെന്‍ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്‌സൈറ്റിലുളളത്. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ടുളള വകുപ്പുകള്‍ നവംബര്‍ 24 ന് ഹാജരാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *