തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

October 28, 2020 - 5:10 pm

തിരുവനന്തപുരം: മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിൽ ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലുള്ളവർക്കും പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ പതിനഞ്ചിനകം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ: www.lbscentre.kerala.gov.in ൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *