പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരായ പേളിയും ശ്രീനിഷും. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ പേളിയുടെ വീട്ടിലാണുള്ളത്.
കുടുംബത്തോടൊപ്പമുള്ളതും ശ്രീനിഷിനൊപ്പമുള്ളതുമായ നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പേളി പുറത്ത് വിട്ട് കഴിഞ്ഞു. അടുത്തിടെയാണ് പേളി ഗർഭിണി ആണെന്ന് പേളിയും ശ്രീനിഷും പുറത്ത് വിട്ടിരുന്നത്. അതിന് ശേഷം ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു, ഇപ്പോൾ തന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞിരിക്കുകയാണ് പേളി.
പേളിയുടെ പിതാവാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്, റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്. അടുത്ത വര്‍ഷം വിവാഹം കാണും. നല്ല പയ്യനാണ്. മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പേളിക്ക് അപാര തൊലിക്കട്ടിയാണ്. വളിപ്പ് ചോദ്യമൊക്കെ ചോദിച്ച് വരാറുണ്ട്. കൊറോണ വന്നപ്പോള്‍ അവര്‍ ആദ്യത്തെ രണ്ടുമാസം ഞങ്ങളുടെ കൂടെയായിരുന്നു. അത് കഴിഞ്ഞാണ് അവര്‍ അങ്ങോട്ടേക്ക് മാറിയത്. തന്നെയായാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയണമല്ലോയെന്ന് പറഞ്ഞായിരുന്നു പോയതെന്നും പിതാവ് പറയുന്നു.



