റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടേകാല്‍ കിലോ കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ 17 കാരന്‍ എക്‌സൈസ് കസ്റ്റടിയിലായി

October 27, 2020 - 8:02 am

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയില്‍ വില്‍പ്പനക്കായി എത്തിച്ച രണ്ടേകാല്‍ കിലോ കഞ്ചാവുമായി 17 വയസുകാരന്‍ എക്‌സൈസ് പിടിയിലായി. കോട്ടയം സ്വദേശിയായ ആളിന് കഞ്ചാവ് നല്‍കുന്നതിനായി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തെത്തിയപ്പോഴാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് വിവിധ ജില്ലകളില്‍ വില്‍പ്പന നടത്തുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുവര്‍ഗീസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *