റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിമാന്‍റിലായിരുന്ന കോവിഡ്‌ തടവുകാര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

October 27, 2020 - 12:26 pm

തൃശൂര്‍: വിയ്യൂര്‍ ജയിലിന്‍റെ  കീഴില്‍  പ്രവര്‍ത്തിച്ചിരുന്ന കോവിഡ്‌ സെന്‍ററില്‍  റിമാന്‍ഡ് തടവുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്നുപരെക്കൂടി സസ്പ്പെന്‍റ് ചെയതു. അസിസ്റ്റന്‍റ്  ജയില്‍ സൂപ്രണ്ട്‌ അതുല്‍, അസിസ്റ്റന്‍റ്  പ്രിസണ്‍ ഓഫീസര്‍മാരായ റിജു, സുഭാഷ്‌ എന്നിവരെയാണ്‌ സസ്‌പെന്‍റ്  ചെയ്‌തത്‌. സംഭവത്തില്‍ ഇതുവരെ 6 ജയില്‍ ജീവനക്കാര്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്‌. റിമാന്‍ഡ് തടവുകാരനായിരുന്ന തിരുവനന്തപുരം സ്വദേശി ഷമീര്‍ ആണ്‌ മര്‍ദ്ദനമേറ്റ്‌ മരിച്ചത്‌.

സംഭവത്തില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ  ഷെമീറിന്‍റെ  ഭാര്യ സുമയ്യ ജയില്‍ ഡിജിപി ഋഷിരാജ്‌ സിംഗിനെതിരെ രംഗത്തുവന്നിരുന്നു.  ഷമീറിനെ ‍ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുന്നത് നേരിട്ടുകണ്ടതായി സുമയ്യയും മറ്റു തടവുകാരും മൊഴി നല്‍കിയിരുന്നു. പോലീസുകാരാണ് മര്‍ദ്ദിച്ചതെന്ന്  പറയാന്‍ ഋഷിരാജ് സിംഗ് നിര്‍ബ്ബന്ധിച്ചുവെന്ന്  സുമയ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ്  മൂന്നുപേരെക്കൂടി സസ്പ്പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്. 

10 കിലോ കഞ്ചാവുമായി ശക്തന്‍ നഗര്‍  സ്റ്റാന്‍റില്‍ നിന്നും ഇക്കഴിഞ്ഞ 29 നാണ്  തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത്ത്. 30 ന്അസ്വസ്ഥത തോന്നിയ ഷെമീറിനെ മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും 1 ന് മരിച്ചു. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *