റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണക്കടത്ത് ഇടപാടുമായി ബന്ധം, ആക്‌സിസ് ബാങ്ക് ശാഖാ മാനേജരെ സസ്പെൻഡ് ചെയ്തു

October 26, 2020 - 10:58 am

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപാടില്‍ ബന്ധപ്പെട്ടു എന്ന് ആരോപിച്ച് ആക്‌സിസ് ബാങ്ക് കരമന ശാഖാ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾ സ്വര്‍ണക്കടത്ത് കേസ്, ലൈഫ്മിഷന്‍ ക്രമക്കേട് എന്നിങ്ങനെ രണ്ട് കേസുകളിലും അന്വേഷണ പരിധിയിലുള്ള വ്യക്തിയാണ്. സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം ഉണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സ്വപ്‌ന സുരേഷിനും യു എ ഇ കോണ്‍സുലേറ്റിനും ആക്സിസ് ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃതമായ ക്രമക്കേടുകള്‍ നടന്നിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിജിലന്‍സും കണ്ടെത്തിയിരുന്നു.
മാനേജരെ പലതവണ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് സസ്പെൻഷൻ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *