റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരാതി പരിഹാര അദാലത്ത്: മാങ്ങാംമ്പിള്ളി ചിറയും കൈത്തോടുകളും സംരക്ഷിക്കാൻ നിർദ്ദേശം

October 24, 2020 - 11:32 am

എറണാകുളം: ആലുവ താലൂക്കിലെ മാങ്ങാംമ്പിള്ളി ചിറയും അനുബന്ധ കൈത്തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ആലുവ താലൂക്കിലെ പരാതി പരിഹാര അദാലത്തിലാണ് നിർദ്ദേശം നൽകിയത്. പ്രദേശവാസികളാണ് അദാലത്തിൽ പരാതി നൽകിയത്. 

രണ്ടര കിലോമീറ്ററിലധികം നീളമുള്ള കൈത്തോടുകൾ പല ഭാഗങ്ങളിലും കൈയേറ്റം മൂലം ഇല്ലാതായതായി പരാതിയിൽ പറയുന്നു. നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലായാണ് കൈത്തോടുകളുള്ളത്. മൂന്ന് കൈത്തോടുകളിലും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുമുള്ളതാണ്. കൂടാതെ ചൂരക്കോട്ട , തോട്ടാ, നെടുങ്കോട്, മരങ്ങാട് തുടങ്ങിയ പാടശേഖരങ്ങളുടെ വെള്ളത്തിനായുള്ള ആശ്രയം കൂടിയാണ് കൈത്തോടുകൾ. 

ചിറ, തോട് പുറമ്പോക്കുകളുടെ സംരക്ഷണ ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങൾക്കായതിനാൽ പരാതി എൽ.ആർ. തഹസിൽദാരിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്ക് കൈമാറാൻ അദാലത്തിൽ പങ്കെടുത്ത എഡിഎം സാബു.കെ.ഐ സക് നിർദ്ദേശിച്ചു. രണ്ടര കിലോമീറ്ററിലധികം നീളമുള്ള തോടായതിനാൽ അളക്കുന്ന ചിലവുകളും പഞ്ചായത്ത് ഏറ്റെടുക്കണം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8774/Adalat.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *