റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമ്പത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിനോടൊപ്പം പെൺകുട്ടിയുടെ അമ്മ ഒളിച്ചോടി. ഇരുവരും അറസ്റ്റിൽ

October 23, 2020 - 9:31 am

മലപ്പുറം: ഒമ്പതുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനും അറസ്റ്റിലായി. മലപ്പുറം ഇരുമ്പിളിയത്താണ് സംഭവം. ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെംമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരി യുവതിയുമാണ് ഒളിച്ചോടിയത്.

2019 മാര്‍ച്ചിലാണ് ഇരുവരും ഒളിച്ചോടിയത്. തന്‍റെ മൂത്തമകളെ സുബാഷ് പീഡിപ്പിച്ചെന്നറിഞ്ഞിട്ടും ഇയാള്‍ക്കൊപ്പം യുവതി നാടുവിടുകയായിരുന്നു. പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്ന പറഞ്ഞ് അമ്മ വിലക്കിയിരുന്നു. പിന്നീട് കുട്ടി വിവരം പുറത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് യുവതി കാമുകനൊപ്പം നാടുവിട്ടത്. മൂന്നുവയസായ ഇളയ മകളേയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം കടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സൂബാഷിനെതിരെയും കൂട്ടുനിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. കോടതിയല്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *