റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് അന്തരിച്ചു

October 22, 2020 - 11:39 am


ആലപ്പുഴ : ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് (74) നിര്യാതനായി. 22 -10 -2020 വ്യാഴാഴ്ച രാവിലെ മൂന്നുമണിക്കായിരുന്നു അന്ത്യം. വൃക്കരോഗത്തിനും കരൾരോഗത്തിനും ചികിത്സയിലായിരുന്നു.

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ നിന്ന് എൽ എൽ ബി യും കോഴിക്കോട് സർക്കാർ ലോ കോളേജിൽ നിന്ന് എൽ എൽ എം ഉം പാസായി. കോഴിക്കോട് ജില്ലയിൽ അഭിഭാഷകവൃത്തി തുടങ്ങിയ അദ്ദേഹം മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി ഇരുന്നിട്ടുണ്ട്. ആലപ്പുഴ ജില്ലാ ഗവൺമെൻറ് പ്ലീഡർ ആയിരുന്നിട്ടുണ്ട്.

കെഎസ്‌യു രാഷ്ട്രീയ രംഗത്ത് എത്തിയ പൂക്കുഞ്ഞ് പിന്നീട് മുസ്ലിം ലീഗ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ജമാഅത്ത് കൗൺസിൽ , ജില്ലാ പ്രസിഡൻറ് ആൻറ് സംസ്ഥാനജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വിവിധ മുസ്ലീം സംഘടനകൾ വിവിധ വിഷയങ്ങളിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചു , പിന്നാക്ക സമുദായ സംരക്ഷണ മുന്നണിയിലും സജീവമായി പ്രവർത്തിച്ചു. സംസ്ഥാന വഖഫ് ബോർഡ് അംഗമായിരുന്നു.

കായംകുളം കൊച്ചു കുളങ്ങര വലിയ ചെങ്കിലാ ത്ത് പരേതരായ ഹസനാരു കുഞ്ഞിന്റെയും സൈനബ ഉമ്മയുടെ മകനാണ് അദ്ദേഹം.
ഭാര്യ :മെഹറുന്നിസ (യൂക്കോ ബാങ്ക് മുൻ മാനേജർ )
മക്കൾ അഡ്വക്കേറ്റ് വി പി ഉനൈസ് കുഞ്ഞ്, അഡ്വക്കേറ്റ് വി പി ഉവൈസ് കുഞ്ഞ്,
മരുമക്കൾ : ഡോക്ടർ നിഷ ഉനൈസ്, വാഹിദ ഉവൈസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *