റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആധുനിക സാങ്കേതിക വിദ്യയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കുറ്റാന്വേഷണ രംഗത്തെ മികവ് തെളിയിക്കുന്നതിന് പോലീസിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി

October 22, 2020 - 11:48 pm

തൃശ്ശൂർ: ആധുനിക സാങ്കേതിക വിദ്യയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കുറ്റാന്വേഷണ രംഗത്തെ മികവ് തെളിയിക്കുന്നതിന് പോലീസിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 – 10 – 2020, വ്യാഴാഴ്ച, കേരള പോലീസ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് പോലീസ് സയൻസ് കോൺഗ്രസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഊന്നിയ സമ്മേളനങ്ങളിലൂടെയും മറ്റും അറിവ് നേടേണ്ടത് ആവശ്യമാണ്. ഫോറൻസിക് സയൻസ്, സൈബർ സെക്യൂരിറ്റി, ഫോറൻസിക് മെഡിസിൻ എന്നീ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും നിയമപരമായി ഉപയോഗിക്കാനുള്ള അറിവും പോലീസിലെ എല്ലാ വിഭാഗത്തിനും ആവശ്യമാണ്. കേരള പോലീസ് അക്കാദമി ഇതിനുള്ള ഗവേഷണ കേന്ദ്രമായി മാറണം. അതിലൂടെ രാജ്യത്തെ ഏറ്റവും കഴിവ് അന്വേഷണ ഏജൻസിയായി കേരള പോലീസ് മാറും.

ഓൺലൈൻ ആയി നടന്ന പോലീസ് സയൻസ് കോൺഗ്രസിൻറെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ അധ്യക്ഷത വഹിച്ചു. കേരള പോലീസ് അക്കാദമി ഡയറക്ടർ ഡോക്ടർ ബി സന്ധ്യ, ഡിഐജി ട്രെയിനിങ് നീരജ് കുമാർ ഗുപ്ത, വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പ്രമുഖർ എന്നിവർ പങ്കെടുത്തു. രണ്ടുദിവസമായാണ് സയൻസ് കോൺഗ്രസ് നടക്കുന്നത്. കൊച്ചി, കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകളുടെയും കോഴിക്കോട് എൻഐടി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് എന്നീ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടക്കുന്നത്. സൈബർ ക്രൈം സെക്യൂരിറ്റി 1 ഫോറൻസിക് സയൻസ് ആൻഡ് ഫോറൻസിക് ടെക്നോളജി, ഫോർ സിക്സ് മെഡിസിൻ ആൻഡ് ഫോറൻസിക് നേഴ്സിങ്, നവീന സാങ്കേതിക വിദ്യ നിയമം ക്രിമിനോളജി എന്നീ മേഖലകളിൽ പ്രഭാഷണം ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *