റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുമ്മനം രാജശേഖരൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി

October 22, 2020 - 2:03 pm

തിരുവനന്തപുരം∙ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമനം. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്.ദേശീയ ഭാരവാഹിത്വ പട്ടികയില്‍ കുമ്മനത്തെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. തുടർന്നാണ് പുതിയ നിയമനവുമായി കേന്ദ്ര സർക്കാർ ഉത്തരവ്.

ബിജെപി എന്‍.ആര്‍.ഐ .സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ കുമ്മനത്തിന് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ നോമിനി എന്നിവരും ഉണ്ടായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *