റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭട്കൽ ക്ഷേത്രത്തിലെ ദേവിയുടെ 40 ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായി. ക്ഷേത്രപൂജാരി ഒളിവിൽ

October 20, 2020 - 5:55 pm

ഭട്കൽ : പകൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിൽ ചാർത്താനുള്ള 40 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കാണാതായി. 20- 10- 2020 ചൊവ്വാഴ്ച നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദേവി വിഗ്രഹത്തിൽ അണിയിക്കാൻ ആഭരണങ്ങൾ തിരയുമ്പോഴാണ് മുഖ്യ പൂജാരിക്ക് വിവരം മനസ്സിലായത് . ക്ഷേത്രപൂജാരി യെല്ലപൂർ സ്വദേശി സതീഷ് ഭട്ടിന്റെ കയ്യിലായിരുന്നു അറയുടെ താക്കോൽ . സതീഷ് ഭട്ട് ഒരു മാസം മുമ്പ് സ്വദേശത്തേക്കു പോയി തിരിച്ചു വന്നിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടിയില്ല. തുടർന്ന് പോലീസിനെ വിവരമറിയിച്ചു പോലീസിൻറെ സാന്നിധ്യത്തിൽ പൂട്ട് പൊട്ടിച്ചു നോക്കിയപ്പോൾ അറയിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഭട്കൽ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സതീഷ് ഭട്ടിനായി തെരച്ചിൽ ആരംഭിച്ചു. യെല്ലപൂർ പോലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *