റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം കമ്മിറ്റി റിപ്പോർട്ട് ലഭിച്ചാലുടൻ -പ്രധാനമന്ത്രി

October 16, 2020 - 3:13 pm

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് ലഭിക്കുന്നതോടെ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ചോദിച്ച്‌ രാജ്യത്തുടനീളം പെണ്‍മക്കള്‍ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുകയാണ്. പ്രസ്തുത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *