റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ ആഡംബര കോച്ചിലെ മോഷണം ,നാലുപേര്‍ പിടിയില്‍

October 16, 2020 - 8:30 am

ദില്ലി: റെയില്‍വേയുടെ ആഡംബര കോച്ചില്‍ മോഷണം നടത്തിയ നാലുപേര്‍ പിടിയിലായി. . ഡോല്‍ബാജ് എക്‌സ്പ്രസ് ഗ്യാങ്ങില്‍ പെട്ടവരാണ് പിടിയിലായത്. റെയില്‍വേ ചീഫ് കമ്മീഷണര്‍ ഓഫ് സേഫ്റ്റിക്കുവേണ്ടി പ്രത്യേകമായി നിര്‍മ്മിച്ച ആഡംബര കോച്ചില്‍ നിന്നുളള വസ്തുക്കളാണ് സംഘം തട്ടിയെടുത്തിരുന്നത്.

2020 സെപ്തംബര്‍ 30 ന് രാത്രിയിലായിരുന്നു സംഭവം. റെയില്‍വേയുടെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ടിവി, ഹോം തീയേറ്റര്‍, കളര്‍ പ്രിന്‍റര്‍ അടക്കമുളള നിരവധി രേഖകളും സംഘം മോഷ്ടിച്ചിരുന്നു. ഈ കമ്പ്യൂട്ടറില്‍ റെയില്‍വേയുടെ സംരക്ഷണ സംവിധാനങ്ങളെ കുറിച്ചുളള സുപ്രധാന രേഖകളും അടങ്ങിയിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 ഒക്ടോബര്‍ 13ന് ചൊവ്വാഴ്ചയാണ് സംഘത്തെക്കുറിച്ചുളള വിവരം പോലീസിന് ലഭിക്കുന്നത്. മോഷ്ടിച്ച ചില വസ്തുക്കളുമായി സംഘാംഗങ്ങള്‍ വില്‍പ്പനക്കെത്തിയ വിവരം പോലീസിന് ലഭിക്കുകയായിരുന്നു,. ഖജൂരി റോഡിലായിരുന്നു സംഘം ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പോലീസ് അതിസാഹസീകമായാണ് ഇവരെ പിടികൂടിയത്.

ഗാസിയാബാദിലെ ലോനി സ്വദേശികളായ നാലുപേരാണ് നിലവില്‍ പിടിയിലായിട്ടുളളത്. യൂസഫലി,ആരിഫ്, തന്‍വീര്‍,ഇമ്രാന്‍, എന്നിവരാണ് പിടിയിലായവര്‍.ഇവരില്‍ നിന്ന് സ്മാര്‍ട്ട് ടിവിയും ഹോംതീയേറ്റരും രണ്ട് സ്പീക്കറും മാത്രമേ പിടികൂടാന്‍ കഴിഞ്ഞിട്ടുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *