റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണം; സമസ്ത

October 15, 2020 - 1:12 pm

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. മൃതദേഹം കുളിപ്പിക്കുകപോലും ചെയ്യാതെയാണ് ഇപ്പോള്‍ സംസ്‌ക്കരിക്കുന്നത്. കോവിഡ് വൈറസ് മൃതദേഹത്തില്‍ നിന്ന് പകരില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെടുന്നു.

മൃതദേഹത്തില്‍ നിന്ന് കോവിഡ് പകരില്ലെങ്കിലും മൃതദേഹത്തില്‍ നിന്ന് പുറത്തേക്കുവരുന്ന കഫം, തുപ്പല്‍, രക്തം എന്നിവയില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യതയുണ്ട്. മൃതദേഹം മറവ് ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിക്കുന്ന പ്രത്യേക മാര്‍ഗ്ഗരേഖ നിലവിലുണ്ട്. അതനുസരിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആ മാര്‍ഗ്ഗം പിന്തുടരുന്നത്.

മൃതദേഹം കൃത്യമായി പിപിഇ കിറ്റുകള്‍ ധരിച്ച് സുരക്ഷയോടെ ബന്ധുക്കള്‍ക്ക് വന്നുകാണാമെങ്കിലും തൊടുകയോ, കെട്ടിപ്പിടിക്കുകയോ ഉമ്മവയ്ക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. മൃതദേഹം ദഹിപ്പിക്കപ്പെട്ടാല്‍ പിന്നീട് ചാരത്തില്‍ വൈറസ് നിലനില്‍ക്കില്ലെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന വിദഗ്ധര്‍ പറയുന്നു. ആയിരം ഡിഗ്രി സെല്‍ഷ്യസ് വരെയുളള താപനിലയില്‍ കോവിഡ് വൈറസ് എന്നല്ല മിക്ക വൈറസുകളും ജീവിക്കില്ല. അതിനാല്‍ തന്നെ മൃദേഹങ്ങള്‍ ദഹിപ്പിക്കുന്നതോ വ്യക്തമായി ചട്ടങ്ങള്‍ പാലിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ കരുതി കുഴിച്ചിടുന്നതോ എതിര്‍ക്കേണ്ടതില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *