റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശ്വാസികൾക്ക് ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണം- ഉമ്മന്‍ ചാണ്ടി.

October 15, 2020 - 6:26 pm

കോട്ടയം: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകത്തിനും ബലിതര്‍പ്പണത്തിനും സാമൂഹിക അകലം പാലിച്ചുകൊണ്ട്
സൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയില്‍ വേണം തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കാൻ . ശബരിമല തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. പോലീസിന്റെ പരിധിവിട്ട ഇടപെടലും തടസങ്ങളും ഒഴിവാക്കണം. ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *