ചണ്ഡീഗഡ്: വനിതാ ശാക്തീകരണത്തിനുള്ള പുതിയ ചുവടു വയ്പുമായി പഞ്ചാബിലെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാർ. സർക്കാർ ജോലികളിൽ 33 ശതമാനം സ്ത്രീ സംവരണത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഗ്രൂപ്പ് എ, ബി, സി, ഡി തസ്തികകളിലെ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നിയമനം നടത്താനും ഈ വ്യവസ്ഥ പ്രകാരം സാധിക്കും.
ഇതോടെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി. 2016 ൽ ബീഹാർ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകിയിരുന്നു.