റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി. സി. കാപ്പന്‍

October 14, 2020 - 12:33 pm

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല മറിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നും മാണി.സി.കാപ്പൻ വ്യക്തമാക്കി.

Read more… കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ

കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നാഭിപ്രായമില്ല. പാലാ സീറ്റിനെപ്പറ്റി എല്‍.ഡി.എഫ് ചര്‍ച്ച ചെയ്‌തിട്ടില്ല .അതുകൊണ്ട് അക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ട ആവശ്യമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാലാ സീറ്റ് തന്റെ ചങ്ക് ആണെന്നതിൽ മാറ്റമില്ല. താൻ ഉപാധികളില്ലാതെയാണ് വരുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും. ജോസിന്റെ വരവ് ഇടതിന് കരുത്തായി മാറുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *