റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി ബന്ധം- അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ യെ പുറത്താക്കി

October 10, 2020 - 9:39 am

ന്യൂഡല്‍ഹി: അസമില്‍ കോണ്‍ഗ്രസ് എംഎല്‍ എ താജ്ദീപ് ഗോവാലയെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. എംഎല്‍എ യെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് അംഗീകാരം നല്‍കിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലഖിപുറില്‍ നിന്നുളള എംഎല്‍ എ ആണ് രാജ്ദീപ് ഗോവാല. ബിജെപിയുായി അടുപ്പം പുലര്‍ത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പുവേളയില്‍ രാജ്ദീപ് ഗോവാലയും മറ്റുചില കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവും അസം ആരോഗ്യ മന്ത്രിയുമായ ഹേമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *