ബെയ്ജിംഗ്: കൊറോണ വൈറസിന്‍റെ ഉറവിടം ചൈനയാണെന്ന വാദത്തത്തെ പ്രതിരോധിച്ച് ബെയ്ജിംഗ് രംഗത്ത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അക്കാര്യം ആദ്യം റിപ്പോര്‍ട്ടുചെയ്യുകയും നടപടികള്‍ കൈക്കൊളളുകയും ചെയ്തത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യുനിങ്ങ് പറഞ്ഞു.
വുഹാനിലെ മാസ ചന്തയില്‍ നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്ന വാദം തളളിയ ച്യുനിംഗ് ബയോലാബില്‍ നിന്നാണ് വൈറസ് ഉദ്ഭവിച്ചതെന്ന അമേരിക്കന്‍ ആരോപണങ്ങളേയും തളളിക്കളഞ്ഞു. കൊറോണാ വൈറസിനെക്കുറിച്ചുളള കാര്യങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറച്ചുവെക്കുന്നുവെന്ന അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ച്യുനിംഗ്.
യുഎസ്,. ഇന്ത്യ, ഓസ്‌ട്രേലിയ ,ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ക്വാഡ് മന്ത്രിതല യോഗത്തിലായിരുന്നു ചൈനക്കെതിരെ പോംപിയുടെ പരാമര്‍ശം. കൊറോണാ വൈറസ് പ്രതിസന്ധിയെ അനന്തമായ മഹാദുരിതത്തിലേക്ക് നയിച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവരങ്ങള്‍ മറച്ചുവച്ചതിനാലാണെന്നായിരുന്നു പോംപിയുടെ വിമര്‍ശനം.



