റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് രാമേശ്വരത്തു നിന്നുമുള്ള ഭീമൻ മണി

October 9, 2020 - 7:14 am

അയോധ്യ: സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് ആരംഭിച്ച രാമ രഥയാത്ര ബുധനാഴ്ച (7/10/20) അയോധ്യയിലെത്തി. പുതിയ രാമ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള 4.1 അടി നീളമുള്ള ഭീമൻ മണിയുമായാണ് രാമ രഥ യാത്ര അയോധ്യയിലെത്തിയത്.

“ആഗസ്ത് 5 ന് അയോധയിൽ ഭൂമി പൂജൻ (ഒരു മഹത്തായ രാമക്ഷേത്രത്തിനായി) നടക്കുകയും കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ വലിയ സംഭവം അടയാളപ്പെടുത്താൻ ഞങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള സംഭാവനയായി ഈ മണി സമർപ്പിക്കുകയാണ്. ”യാത്രയ്ക്ക് രൂപം നൽകിയ നിയമ അവകാശ കൗൺസിൽ ജനറൽ സെക്രട്ടറി രാജലക്ഷ്മി പറഞ്ഞു. റോഡ് മാർഗം അകലം പാലിച്ച് അയോദ്ധ്യയിലെത്താൻ 21 ദിവസമെടുത്തതായും അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് തങ്ങൾ യാത്ര ആരംഭിച്ചതെന്ന് രാജലക്ഷ്മി പറഞ്ഞു. “ഞങ്ങൾ 4555 കിലോമീറ്റർ ദൂരം സഞ്ചരിച്ചു,” അവർ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *