നെടുമ്പാശേരി: കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊലചെയ്യപ്പെട്ട കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയവാപ്പലശേരി ജീരകത്തുവീട്ടില്‍ മനുമണി(24), ഇടപ്പളളി കുന്നുംപുറത്ത് അജയ് കെ.സുനില്‍(19), തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്.
അങ്കമാലി തുറവൂര്‍ തെക്കിനേത്ത് ജിസ്‌മോന്‍ (36) കഴിഞ്ഞ ഞായറാഴ്ച(04.10.2020) രാവിലെയാണ് കുത്തേറ്റ് മരിച്ചത്. മനുമണിക്ക് കൃത്യത്തില്‍ നേരിട്ടുളള പങ്കാണെന്നും മറ്റുളളവര്‍ ഇയാളെ രക്ഷപെടാനും ഒളിവില്‍ കഴിയാനും സഹായിച്ചു എന്നതാണ് കുറ്റമെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികളിലൊരാളായ മനുമണി മാളയിലെ ബന്ധുവീട്ടില്‍ തങ്ങുകയും അടുത്ത ദിവസം അജയിന്റെയും ഡ്രൈവറായ വിപിന്റെയും സഹായത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുളള ഉള്‍ ഗ്രാമത്തിലേക്ക് രക്ഷപെടുകയും ചെയ്യുകയായിരുന്നു.
പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസീകമായാണ് പിടികൂടിയത്. ഇവര്‍ ഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ വേറെയും തേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികേയന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത്.




