ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമ പ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടി രൂപ മൂല്ല്യം വരുന്ന ഭൂസ്വത്തുക്കള്‍ ഉള്‍പ്പടെയുളള ആസ്തികളാണ് മരവിപ്പിച്ചിട്ടുളളത്.

സിരുതാവൂര്‍,കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്‍ സ്ഥിതി ചെയ്യുന്നത്. ശശികല ,ഇവരുടെ ബന്ധുക്കളായ ഇളവരശി ,സുധാകരന്‍ എന്നിവരുടെ പേരുകളിലാണ് ഭൂസ്വത്തുക്കള്‍ ഉളളത്. ആദായ നികുതി വകുപ്പിന്‍റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുക്കളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →