ഇടുക്കി: ഇടുക്കി ജില്ലയിൽ 07-10- 2020, ബുധനാഴ്ച 120 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം 100 കിടക്കുകയായിരുന്നു. 89 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായി. 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 31 പേർ അന്യസംസ്ഥാനത്തു നിന്ന് വന്നവരാണ്.
സംസ്ഥാനത്ത് ബുധനാഴ്ച 10,606 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോട് 432, കണ്ണൂർ 602, വയനാട് 138, കോഴിക്കോട് 1576, മലപ്പുറം 1350, പാലക്കാട് 650, തൃശ്ശൂർ 948, എറണാകുളം 1201, ഇടുക്കി 120, കോട്ടയം 490, ആലപ്പുഴ 672, പത്തനംതിട്ട 393, കൊല്ലം 852, തിരുവനന്തപുരം 1182 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്




