റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കന്‍ ശൂനക പടയ്ക്ക് ഇനി ഗോഗിള്‍ ഗ്ലാസും

October 8, 2020 - 10:38 am

ന്യൂയോര്‍ക്ക്: സൈനികരെ നയിക്കാനും പരിരക്ഷിക്കാനും ശത്രുക്കളെയും സ്‌ഫോടകവസ്തുക്കളെയും തിരയാനും അമേരിക്കന്‍ സൈന്യം സാധാരണയായി കൂടെകൂട്ടുന്ന മൃഗങ്ങളാണ് നായ്ക്കള്‍. ബുദ്ധിശക്തിയും നിര്‍ദേശം ലഭിച്ചാല്‍ ആക്രമിക്കാനുള്ള കഴിവും ഈ നായ്ക്കളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതിനാല്‍ തന്നെ നായ സേനയെയും നവീകരിച്ച് അവയുടെ മികച്ച് കഴിവ് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ സേന. ഇതിന്റെ ഭാഗായി ഗോഗിള്‍ ഗ്ലാസുകളാണ് ഇപ്പോള്‍ ശൂനക പടയ്ക്ക് നല്‍കിയിരിക്കുന്നത്. ഓഗ്മന്റെഡ് റിയാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാസുകളാണിവ. സ്‌ഫോടക വസ്തുക്കള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനാണ് ഇവ പ്രയോജനം ചെയ്യുക.

സ്ഫോടകവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുന്നത് ചുമതല സൈനിക നായ്ക്കളാണ്.ആര്‍മി റിസര്‍ച്ച് ലബോറട്ടറിയുടെ പ്രോജക്റ്റായി കമാന്‍ഡ് സൈറ്റ് ഇന്‍കോര്‍പ്പറേറ്റഡണാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. 2011ല്‍ അമേരിക്കന്‍ നാവികസേനയുടെ കെയ്‌റോ എന്ന നായയാണ് അല്‍-ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനെ പാകിസ്ഥാനില്‍ ചെന്ന് വധിക്കാന്‍ സഹായിച്ചത്. ബിന്‍ലാദനെ വധിക്കാന്‍ പദ്ധതിയിട്ട ഓപ്പറേഷനില്‍ പങ്കെടുത്ത കമാന്‍ഡോകളെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ കെയ്‌റോയെയും ആദരിച്ചിരുന്നു. ഇത് പോലെ തന്നെ ബാഗ്ദാദിയെ കൊല്ലാനും നായയെ ഉപയോഗിച്ചതായാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *