റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചിത്രങ്ങള്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍: യുവാവ് അറസ്റ്റില്‍

October 5, 2020 - 11:39 am

മുംബൈ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചിത്രങ്ങള്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ദിയോലാലിയിലെ സൈനിക ആശുപത്രിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് ഷൂട്ടിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ എത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.

സൈനിക സ്‌കൂളുകള്‍, ആയുധപ്പുര, വ്യോമപരിശീല കേന്ദ്രം, സൈനിക ആശുപത്രി, തുടങ്ങിയവയുടെ ചിത്രങ്ങളാണ് ഇയാള്‍ പാകിസ്താന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *