വിഷബാധയേറ്റതിന് പിന്നില്‍ പുടിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി

ബെര്‍ലിന്‍: തനിക്കെതിരേ നടന്ന വിഷ ആക്രമത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണെന്ന് ജര്‍മ്മനിയില്‍ വിശ്രമത്തില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി.പുടിന്റെ കടുത്ത വിമര്‍ശകനായ രാഷ്ട്രീയക്കാരനും അഴിമതി അന്വേഷകനുമായ നവാല്‍നിയെ ഓഗസ്റ്റ് 20 ന് റഷ്യയിലെ ആഭ്യന്തര വിമാനത്തില്‍ വിഷബാധയേറ്റ് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ജര്‍മ്മനിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

32 ദിവസം അദ്ദേഹം ആശുപത്രിയിലായിരുന്നു. അതില്‍ 24 ദിവസം തീവ്രപരിചരണത്തിലാണ് കഴിഞ്ഞത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. സുഖം പ്രാപിച്ചതോടെ അദ്ദേഹം പതിവായി ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് ശേഷമുള്ള നവാല്‍നിയുടെ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം പുടിനെതിരായി ഇത്തരത്തിലൊരു ആരോപണമുയര്‍ത്തിയത്. കുറ്റകൃത്യം ചെയ്തതിന് തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →