റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റേഷന്‍കടയില്‍ നിന് ലഭിച്ച കിറ്റില്‍ പുഴുവും വണ്ടും അരിച്ച ഗുണനിലവാരമില്ലാത്ത പരിപ്പെന്ന് പരാതി

September 28, 2020 - 9:22 am

പെരുമ്പാവൂര്‍: കുന്നത്തുനാട് സപ്ലൈ ഓഫീസിന് കീഴിലുളള റേഷന്‍കടയില്‍ നിന്ന് ലഭിച്ച കിറ്റിലെ പരിപ്പ് പഴക്കം ചെന്ന് ചീത്തയായാതാണെന്ന് പരാതി. അശമന്നൂര്‍ സ്വദേശി ജയേഷിനാണ് ഉപയോഗ യോഗ്യമല്ലാത്ത കിറ്റ് ലഭിച്ചത്. കാലപ്പഴക്കം മൂലം നിറംമാറി പുഴുവും വണ്ടും അരിച്ച് ദ്വാരം വീണ നിലയിലായിരുന്നു പരിപ്പ്.

പഞ്ചസാസരയും കടലയുമടക്കം എട്ടുസാധനങ്ങളാണ് കിറ്റിലുളളത്. സപ്ലൈക്കോയാണ് കിറ്റ് വിതരണത്തിനെത്തിച്ചത്. നേരത്തേ നല്‍കിയ ഓണക്കിറ്റിലെ ശര്‍ക്കരയും പപ്പടവും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു. പരാതി സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് സപ്ലൈക്കോ എംഡി അലി അസ്ഗര്‍ പാഷ പറഞ്ഞു. ഏത് കരാറുകാരനാണ് ഗുണനിലവാരമില്ലാത്ത പരിപ്പ് എത്തിച്ചതെന്ന കാര്യവും പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *