കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മാനസീക വൈകല്ല്യമുളള പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ചെങ്ങളായി സ്വദേശികളായ സിയാദ് , മുഹമ്മദ്ബാഷ, അബൂബക്കര്‍ എന്നിവര്‍ പോലീസ് പിടിയിലായി.
ഇന്നലെ(27.09.2020)യാണ് സംഭവം . സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ട് പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മാനസീകമായി വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ കൗശലത്തിലൂടെ കൂട്ടികൊണ്ടുപോകുകയായിരുന്നു.
മൂവരും ശ്രീകണ്ഠാപുരത്തുതന്നെയുളളവരാണ്. ഒരാള്‍ പെയിന്‍റിംഗ് തൊഴിലാളിയും രണ്ടാമത്തെ പ്രതി ഓട്ടോഡ്രൈവറും മൂന്നാമത്തെ ആള്‍ ടൗണിലെ കടയിലെ ജീവനക്കാരനുമാണ്. പെണ്‍കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പിഡന വിവരം പുറത്തറിയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.