റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

September 26, 2020 - 8:11 am

കോഴിക്കോട്: വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിലായി. മലപ്പുറം ജില്ലയില്‍ വേങ്ങര വാക്കോതൊടി ജമാലുദ്ദീനാണ് അറസ്റ്റിലായത്. ബെംഗളൂരു ജിഗ്നിയില്‍ നിന്നാണ് താമരശേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുളള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മുത്തേരിയില്‍ ഹോട്ടല്‍ ജോലിക്കാരിയായ വയോധിക ജോലി സ്ഥലത്തേക്ക് പോകും വഴിയാണ് അക്രമത്തിനിരയായത്. കൈകാലുകള്‍ കെട്ടിയിട്ട് ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചതായിട്ട് ഇവര്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.ആഭരണങ്ങളും മൊബൈലും പേഴ്‌സും നഷ്ട്‌പ്പെട്ടിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാന്‍ വയോധികയില്‍ നിന്ന് കവര്‍ന്ന മാല കൊടുവളളിയിലെ ജ്വല്ലറിയില്‍ വില്‍ക്കാന്‍ സഹായിച്ചത് ജമാലുദീനും കാമുകിയായ സൂര്യയും ചേര്‍ന്നായിരുന്നു. കേസില്‍ സൂര്യ മൂന്നാം പ്രതിയും ജമാലുദീന്‍ രണ്ടാം പ്രതിയുമാണ്. മുജീബ് റഹ്മാനേയും സൂര്യയ്യേും അറസറ്റ് ചെയ്തതിനേ തുടര്‍ന്ന് ജമാലുദീന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ നേരത്തേ കഞ്ചാവ് കേസില്‍ ശിക്ഷയനുഭവിച്ചിട്ടുളള ആളാണ്.

ജമാലുദ്ദീനെ മുക്കത്തെ സ്റ്റിക്കര്‍ കടയിലെത്തിച്ച് തെളിവെടുപ്പുനടത്തി. കവര്‍ച്ച നടത്താന്‍ ഒന്നാം പ്രതി ഉപയോഗിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍പ്ലേറ്റ് മാറ്റിയത് ഇവിടെ വച്ചാണ് .അതേസമയം വെസ്റ്റ്ഹില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ നിന്ന് രക്ഷപെട്ട ഒന്നാം പ്രതി മുജീബ് റഹ്മാനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്ചമുമ്പ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ര്‌ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ അന്വേഷണസംഘം കേസിന്‍റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *