റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നുവെന്ന് ട്രംപ്

September 24, 2020 - 1:57 pm

ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് ബാധയില്‍ ചൈനയ്‌ക്കെതിരേ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ചൈന വൈറസ് ആണ്, അല്ല തെറ്റിപോയി, ഇത് കൊറോണ വൈറസാണ്. കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നു, മനോഹരമായ സ്ഥലമാണ്- എന്നിങ്ങനെയായിരുന്നു പെന്‍സില്‍ വാലിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞത്. ലോകാരോഗ്യ സംഘടന കൊവിഡ് വൈറസിന്റെ ഉത്ഭവം ചൈനയാണെന്ന് അംഗീകരിക്കാത്തതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം ട്രംപ് യുഎന്‍ പൊതുസഭാ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരിഹാസം നിറഞ്ഞ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *