റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌തീകളടക്കമുളള കുടുംബാംഗങ്ങളെ വീടുകയറി അക്രമിച്ചതായി പരാതി

September 23, 2020 - 12:02 pm

നെടുമങ്ങാട്‌: സഹോദരങ്ങളേയും സ്‌ത്രീകളടക്കമുളള കുടുംബാംഗങ്ങളേയും വീട്‌കയറി അക്രമിച്ചതായി പരാതി. 21.09.2020 വൈകിട്ട്‌ കൊപ്പം മസ്‌ജിദിന്‌ സമീപമാണ്‌ സംഭവം .അക്രമത്തില്‍ പരിക്കറ്റ കൊപ്പം ഷൈലാ മന്‍സിസില്‍ ഫിറോസ്‌(29), സഹോദരന്‍ കായ്‌പ്പാടി ആലുമ്മൂട്‌ ഷാന്‍ നിവാസില്‍ അന്‍സാരി (25), സഹോദരി ഷൈല(43), മകള്‍ അഫ്‌സാന(16),ബന്ധു അജ്‌മല്‍(42) എന്നിവരെ പരിക്കുകളോടെ നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരശുപറമ്പ്‌ സ്വദേശിയായ യുവാവിന്‍റെ നേതൃത്വത്തിലുളള സംഘമാണ് അക്രമണം നടത്തിയതെന്ന്‌ നെടുമങ്ങാട്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമം നടത്തിയ യുവാവും കൂട്ടുകാരനും സഞ്ചരിച്ച ബൈക്ക്‌ മൂന്നരയോടെ കൊപ്പം മസ്‌ജീത്തിന്‌ സമീപത്ത്‌ വച്ച്‌ ഒരു കാറില്‍ ഉരസിയിരുന്നു. നിര്‍ത്തിയിട്ട കാറില്‍ അമിത വേഗതയിലെത്തിയബൈക്ക്‌ ഇടിക്കുക യായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കാര്‍ ഡ്രൈവറോട്‌ യുവാവ്‌ മോശമായി സംസാരിച്ചത്‌ സംഭവസ്ഥലത്തുണ്ടായിരുന്ന ഫിറോസും സഹോദരന്‍ അന്‍സാരിയും ചോദ്യം ചെയ്‌തിരുന്നു. നാട്ടുകാര്‍ സംഘടിച്ചതോടെ സ്ഥലം വിട്ട യുവാവും കൂട്ടുകാരനും വൈകിട്ട്‌ അഞ്ചോടെ സംഘം ചേര്‍ന്ന്‌ ഫിറോസിന്‍റെ വീട്‌ അക്രമിക്കുകയായിരുന്നു.

വാളും മാരകായുധങ്ങളുമായി ആണ്‌ സംഘം ആക്രമണത്തിനെത്തിയത്‌. ഫിറോസിനെയും അന്‍സാരിയേയും അക്രമിക്കുന്നത്‌ തടയാന്‍ ശ്രമിച്ചപ്പോഴാണ്‌ സ്‌ത്രീകളെ മര്‍ദ്ദിച്ചത്‌. കിടപ്പുരോഗിയായ ഫിറോസിന്‍റെ 83 കാരനായ പിതാവിന്‍റെ കാലില്‍ അക്രമികള്‍ പട്ടിക കൊണ്ടടിച്ച്‌ പരിക്കേല്‍പ്പിച്ചു. അക്രമത്തിന്‌ ശേഷം കറുത്ത സ്വിഫ്‌റ്റ്‌ കാറില്‍, ഇവര്‍ രക്ഷപെട്ടെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. അന്‍സാരിയുടെ വായ്‌ക്ക്‌ പൊട്ടലുണ്ട്‌ . സംഭവത്തെ ക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട്‌ സിഐ രാജേഷ്‌കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *