പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽ പെട്ട 9 പേരെയും രക്ഷപ്പെടുത്തി

ഇടുക്കി : അടിമാലി കുറത്തിക്കുടിയില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് 9 പേർ ഒഴുക്കിൽ പെട്ടു . സമീപത്തുള്ള കുടികളിൽ നിന്നെത്തിയവർ ഒമ്പത് പേരെയും രക്ഷപ്പെടുത്തി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച 21-9-2020 രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്.

ചങ്ങാടത്തില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു.
അപകടത്തില്‍പ്പെട്ട ഒന്‍പതുപേരെയും രക്ഷപ്പെടുത്തിയതായി ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രന്‍ അറിയിച്ചു

സ്ഥലത്ത് മൊബൈല്‍ റേഞ്ചിന്റെ പ്രശ്‌നമുള്ളതിനാല്‍ വിവരം പുറത്തറിയിക്കാൻ വൈകി. ഒഴുക്കില്‍പ്പെട്ട എല്ലാവരും രക്ഷപെട്ടതായാണ് ലഭിച്ച വിവരമെന്ന് ഇടുക്കി എസ്പി കറുപ്പസ്വാമി പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

Share
അഭിപ്രായം എഴുതാം