തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് വയലിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. മധൂർ പരപ്പാടി സ്വദേരി ചന്ദ്രശേഖരൻ (30 ) ആണ് മരിച്ചത്. ഞായറാഴ്ച ( 20/09/2020) രാത്രി പത്തരയോടെയായിരുന്നു അപകടം. കാസർകോട് മധുവാഹിനിപ്പുഴയും നീലേശ്വരം പുഴയും കരകവിഞ്ഞു.
കണ്ണൂർ ജില്ലയിൽ കുപ്പം, കക്കാട് , പുഴകളും കരകവിഞ്ഞു. തൃശൂരിൽ പീച്ചി അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കോട്ടയത്ത് മണിമല ,മീനച്ചിൽ ആറുകളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുകയാണ്. ചങ്ങനാശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. സംസ്ഥാനമെങ്ങും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

