കോഴിക്കോട്: രണ്ടാമൂഴം സ്ക്രിപ്റ്റ് സംബന്ധിച്ച കേസ് തീർപ്പായതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ.
ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ വലിയ തിയേറ്ററുകളിൽ റിലീസ് സാധിക്കില്ല. സ്ക്രിപ്റ്റ് കയ്യിൽ ലഭിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഒരു സിനിമ സംവിധാനം ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും ഇതിനായി പറ്റിയ ആളുകളെ കണ്ടെത്തണമെന്നും എം.ടി പറഞ്ഞു.
രണ്ടാമൂഴത്തിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള സ്ക്രിപ്റ്റുകൾ തൻ്റെ കൈവശമുണ്ട്. ഏത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.
സ്ക്രിപ്റ്റ് തിരിച്ചു കിട്ടണം എന്നതായിരുന്നു തന്റെ ആവശ്യം. കോഴിക്കോട് കോടതിയിൽ നിന്ന് സ്ക്രിപ്റ്റ് ലഭിക്കുകയും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തിരിച്ചു കൊടുക്കുകയും ചെയ്യുന്നതോടെ കേസ് തീരുമെന്ന് എംടി പറഞ്ഞു.




