തൊടുപുഴ: തൊടുപുഴക്കു സമീപം കാളിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. നവജാത ശിശു മരിച്ചതായും റിപ്പോര്‍ട്ട്. 2020 സെപ്തംബര്‍ 19 ശനിയാഴ്ചയാണ് പെണ്‍കട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടുകാര്‍ ആംബുലന്‍സില്‍ നവജാത ശിശുവിനേയും പെണ്‍കുട്ടിയേയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ എത്തുംമുമ്പുതന്നെ ശിശു മരിച്ചിരുന്നു. പെണ്‍കുട്ടി ചികിത്സയിലാണ്
ശിശുവിന്‍റെ ജഡം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി കാളിയാര്‍ പോലീസ് അന്വേഷണത്തിലാണ് .പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആളിനെപ്പറ്റി പോലീസിന് സൂചനയുളളതായി അറിയുന്നു.