ദില്ലി: ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ടൂറിസ്‌റ്റ് ഗൈഡ് കൂട്ടബലാല്‍ സംഗത്തിനിരയായതായി പരാതി. നഗരത്തിന്‍റെ ഹൃദയഭാഗമായ ഇന്ത്യാ ഗേറ്റിന് സമീപത്തെ ഹോട്ടലിലാണ് യുവതി ബല്‍സംഗത്തിനിരയായത്. ഒരു സ്‌ത്രീയടക്കം ആറുപേര്‍ ചേര്‍ന്നാണ് തന്നെ ബലാല്‍സംഗം ചെയ്‌തതെന്ന് യുവതി പറഞ്ഞതായി പോലീസ് അറിയിച്ചു . 2020 സെപ്‌തംബര്‍ 18ന് വെളളിയാഴ്‌ചയാണ് സംഭവമുണ്ടായത്. പിറ്റേദിവസമാണ് അവര്‍ പരാതിയുമായി പോലീസിലെത്തിയത്.
ടിക്കറ്റ് ബുക്കിംഗ് എക്‌സിക്യൂട്ടീവ് ആയും ടൂറിസ്‌റ്റ് ഗൈഡായും ജോലി ചെയ്യുകയാണ് യുവതി. ഇവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഹോട്ടല്‍മുറി വാടകയ്‌ക്കെടുത്തിരുന്നത് രണ്ട് വ്യവസായികളായിരുന്നു. കുറഞ്ഞ നിരക്കിന് വായ്‌പ നല്‍കാമെന്ന വ്യാജേന ഇവര്‍ യുവതിയെ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി ഡിസിപി ഇഷ് സിംഗാള്‍ പറഞ്ഞു.
യുവതിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മുതലെടുത്തായിരുന്നു പ്രതികള്‍ ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. പ്രധാന പ്രതി പിടിയിലായതായും, ബാക്കിയുളള പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ദില്ലി ഷെയ്‌ക്ക് സാറായി പ്രദേശത്ത്‌താമസി ക്കുന്ന മനോജ് ശര്‍മ്മ എന്നയാളാണ് അറസ്‌റ്റിലായത്.



