റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എടിഎം ല്‍ മോഷണശ്രമം പ്രതി പോലീസ് പിടിയിലായി

September 19, 2020 - 1:50 pm

പാറശാല: എ ടിഎം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയിലായി. എയ്തുകൊണ്ടാന്‍കാണി ചാമവിള വീട്ടില്‍ ലതീഷ് (26) ആണ് അറസ്റ്റിലായത്. 2020 ഓഗസ്റ്റ് 18 പുലര്‍ച്ചെ 2 നായിരുന്നു സംഭവം. ധനുവച്ചപുരത്തെ എസ്ബിഐ എറ്റിഎം ആണ് ഇയാള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിലെ പ്രതിയുടെ വേഷത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ലതീഷിനെ തിരിച്ചറിഞ്ഞത്.

പാറശാല എസ്‌ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ. രതീഷ്‌കുമാര്‍, ഷാഡോ പോലീസ് ടീമിലെ അംഗങ്ങളായ ഗ്രേഡ് എസ്‌ഐ.പോള്‍വിന്‍, സിപിഒ പ്രവീണ്‍, അജിത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *