കൊച്ചി : പശ്ചിമബംഗാളിലും കേരളത്തിലും ആയി നടന്ന റെയ്ഡിൽ 9 അൽഖ്വായിദ ഭീകരർ പിടിയിലായി. കൊച്ചിയിൽ നിന്ന് മൂന്നുപേരെയും ബംഗാളിൽനിന്ന് ആറുപേരെയും ആണ് പിടിച്ചത്. 19-09-2020 ശനിയാഴ്ച പുലർച്ചെയാണ് റെയ്ഡ് നടന്നത്. യാക്കൂബ് ബിശ്വാസ് , മുസാറഫ് ഹുസൈൻ , മുർഷിദ് ഹസൻ എന്നിവരാണ് എറണാകുളത്ത് അറസ്റ്റിലായത്. പിടിയിലായവരിൽ ആരും മലയാളിയല്ല . ഇന്ത്യയിലെ പല നഗരങ്ങളിലും സുപ്രധാന കേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് തയ്യാറായ സംഘത്തിന്‍റെ തലവനടക്കം പിടിയിലായി. ബംഗാളിലെ മുഷീദാബാദ് സ്വദേശി അബു സുഫിയാന്‍ ആണ് തലവന്‍.
കൊച്ചിയിൽ നിന്നും പിടിയിലായവരിൽ ഒരാൾ ബംഗാൾ സ്വദേശി മർഷിദ് ഹസനാണ്. പാതാളത്ത് താമസിച്ച് നിർമ്മാണ ജോലിചെയ്യുകയായിരുന്നു.
പെരുമ്പാവൂർ മുടക്കലിൽ നിന്നും പിടിയിലായ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിൽ ജോലി ചെയ്യുകയായിരുന്നു. പെരുമ്പാവൂർ സ്വദേശിയുടെ ചപ്പാത്തി കടയിലായിരുന്നു ജോലി. ഏഴുമാസം പ്രവർത്തിച്ച കട ഇപ്പോൾ അടഞ്ഞുകിടക്കുകയാണ് പോലീസ് അന്വേഷണം തുടരുന്നു.
മുഷറഫ് ഹുസൈൻ തുണി കടയിലാണ് ജോലി ചെയ്തിരുന്നത്. മുഷറഫിന്‍റെ ഒപ്പം കുടുംബവുമുണ്ട് . രണ്ട് മാസം മുമ്പാണ് മൂന്നുപേരും കേരളത്തിലെത്തിയത്.
ലിയു ഈന്‍ അഹമദിനെയും അബു സൂഫിയാനെയും പശ്ചിമബംഗാളില്‍ നിന്നാണ് പിടിച്ചത്.
ഡൽഹിയിലും മറ്റു നഗരങ്ങളിലും ആയി വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നവരാണ് ഇവർ. പിടിച്ചവരില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍, വിവിധ രേഖകള്‍, ദേശവിരുദ്ധ ലേഖനങ്ങള്‍, ആയുധങ്ങള്‍, പ്രാദേശികമായി നിര്‍മിച്ച സ്‌ഫോടക വസ്തുക്കള്‍, ശരീര കവചം, സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള രീതി മനസിലാക്കാനുതകുന്ന പുസ്തകങ്ങള്‍ എന്നിവ കണ്ടെടുത്തു. പാകിസ്ഥാൻ ഓൺലൈൻ വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്തത് എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും പിടിയിലായ മൂന്നുപേരെയും കൊച്ചി എൻ ഐ എ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു.
കേരളവും പശ്മിബംഗാളുമടക്കം പല സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് പ്രവര്‍ത്തനം നടക്കുന്നതായി എന്‍ ഐ എ യ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 11-09-2020-ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.




