റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വാക്‌സിന്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് ഏഴു കമ്പനികള്‍ക്ക്

September 18, 2020 - 10:39 pm

ഡല്‍ഹി: ഏഴു കമ്പനികള്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭാരത് ബയോടെക്ക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, റിലൈന്‍സ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ബിന്ദോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വിദേശ വാക്‌സിനുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആസൂത്രണം ചെയ്ത രീതിയില്‍ പരീക്ഷണം നടന്നാല്‍ അടുത്ത വര്‍ഷം പകുതിയോടെ വാക്‌സിന്‍ ലഭ്യമായേക്കുമെന്നും എയിംസ് കമ്മ്യൂണിറ്റി മെഡിസിന്‍ തലവന്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു. കൊവാക്‌സിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഇതുവരെ 600 പേരില്‍ പരീക്ഷിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയിച്ചാലും പരാജയപ്പെട്ടാലും അടുത്ത വര്‍ഷം പകുതിയോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ടെന്നാണ് സഞ്ജയ് റായ് അഭിപ്രായപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *