പാരിസ്: പിഎസ്ജി താരം നെയ്മറിന് രണ്ട് കളികളില്‍ വിലക്ക്. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ മാഴ്സെ പ്രതിരോധക്കാരന്‍ അല്‍വാരോ ഗൊണ്‍സാലെസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നെയ്മറിന് എതിരെ നടപടിയെടുത്തത്. അടിപിടിയിൽ അവസാനിച്ച മത്സരത്തില്‍ നെയ്മര്‍ ഉള്‍പ്പെടെ അഞ്ച് കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതുകൂടി ചേര്‍ത്ത് മൂന്ന് കളികളില്‍ നെയ്മറിന് പുറത്തിരിക്കേണ്ടിവരും.
പിഎസ്ജിയുടെ ലയ്വിന്‍ കുര്‍സാവയ്ക്ക് ആറ് കളികളിലും ലിയാന്‍ഡ്രോ പരദെസിന് രണ്ട് കളികളിലും വിലക്കുണ്ട്. മാഴ്സെയുടെ ജോര്‍ദാന്‍ അമാവി മൂന്ന് കളികളിലും പുറത്തിരിക്കും.




